colin akkerman writes history in T20
ട്വന്റി-20 ബാറ്റ്‌സ്മാന്‍മാരുടെ കളിയെന്നാണ് പൊതുവേ ധാരണ. പന്തിനെ നാലുപാടും പായിക്കാന്‍ ബാറ്റ്‌സ്മാന്‍ ഒരുങ്ങിക്കെട്ടിയിറങ്ങുമ്പോള്‍ ബോളര്‍മാര്‍ക്ക് പ്രസക്തി കുറയുന്നതായി പരിഭവം കേള്‍ക്കാം. പക്ഷെ അടുത്തകാലത്തായി ബോളര്‍മാര്‍ ഈ പേരുദോഷം മാറ്റുകയാണ്. ഇന്നലെ ഇംഗ്ലണ്ടില്‍ നടന്ന വൈറ്റാലിറ്റി ബ്ലാസ്റ്റ് T20 ലീഗില്‍ 18 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റുകള്‍ കൊയ്ത ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കോളിന്‍ അക്കെര്‍മാന്‍ കാണിച്ചുതരുന്നു, ട്വന്റി-20 ബോളര്‍മാരുടെയും കളിയാണെന്ന്.